പകർച്ചവ്യാധി ഭീഷണി: നഗരസഭകളിൽ ക്ലീൻ സിറ്റി മാനേജർമാരില്ല, ആരോഗ്യമേഖല പ്രതിസന്ധിയിൽ | Kerala Municipal Health Crisis: Clean City Manager Vacancies Fuel Outbreaks
Last Updated:17 July 2026, 12:56 PM IST<g fill="#FFFFFF" id="Core". . .

Last Updated:17 July 2026, 12:56 PM ISTRepresentative Imageകോഴിക്കോട്: പനിയും മറ്റു പകർച്ചവ്യാധികളും പടരുമ്പോഴും സംസ്ഥാനത്തെ 87 നഗരസഭകളിലും ആറ് കോർപ്പറേഷനുകളിലും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ക്ലീൻ സിറ്റി മാനേജർമാരുടെയും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഏകദേശം 40 ഒഴിവുകളാണ് ഇത്തരത്തിലുള്ളത്. മേയ് 31-ന് നടന്ന കൂട്ടവിരമിക്കലിനെത്തുടർന്നാണ് ഇത്രയും ഒഴിവുകളുണ്ടായത്. To advertise here,ഷിഗല്ല, ഡെങ്കിപ്പനി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരേ പ്രതിരോധപ്രവർത്തനം നടത്തേണ്ട സാഹചര്യത്തിലാണ് ഇത്രയും ഒഴിവുള്ളത്. ക്ലീൻ സിറ്റി മാനേജർ തസ്തിക ഗസറ്റഡ് പോസ്റ്റായതിനാൽ ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി (ഡി. പി. സി. ) ചേർന്ന് തീരുമാനമെടുത്ത് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കണം. പ്രമോഷന് അർഹരായ ജീവനക്കാരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കി ഡി. പി. സി. ക്കു സമർപ്പിക്കണം. എന്നാൽ പല നഗരസഭകളിലും ഇത്തരം നടപടി നീളുകയാണ്. കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചാണ് ഡി. പി. സി. പൂർത്തിയാക്കാതെ പ്രമോഷനുകൾ നൽകിയിരുന്നത്. 40-ൽ 27 എണ്ണവും ക്ലീൻ സിറ്റി മാനേജരുടെ ഒഴിവാണെന്നാണു പറയുന്നത്. നിലവിലെ സാഹചര്യത്തിൽ പല നഗരസഭകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്. മഴക്കാലപൂർവ ശുചീകരണം, രോഗപ്രതിരോധം, ഉറവിട നശീകരണം, ആരോഗ്യബോധവത്കരണം, പരിശോധനാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൃത്യമായ ഏകോപനവും മേൽനോട്ടവും അനിവാര്യമാണ്. കൂടാതെ, ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കേണ്ട നിർവഹണ ഉദ്യോഗസ്ഥരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പ്രമോഷൻമൂലം ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർഥികളും കാത്തിരിക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും തദ്ദേശമന്ത്രിയെയും കണ്ട് നിവേദനവും നൽകിയിട്ടുണ്ട്. Content Highlights: 40 critical health positions vacant in 87 municipalities and 6 corporations. , Vacancies include Clean City Managers and Senior Public Health Inspectors. , Delayed DPC procedures are hindering urgent disease prevention effortsPublished:17 Jul 2026, 12:56 pm ISTDisclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.